മലയോരഹർത്താൽ; എൽഡിഎഫ്‌ പൊതുയോഗം

എൽഡിഎഫ് മലയോര ഹർത്താലിലനോടനുബന്ധിച്ച് കോടാലിയിൽ നടന്ന പൊതുയോഗം പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു


പുതുക്കാട്  ബഫർസോൺ വിഷയത്തിൽ എൽഡിഎഫ് വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളിൽ വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഹർത്താലിനെത്തുടർന്ന് എൽഡിഎഫ് പ്രവർത്തകർ മറ്റത്തൂരിൽ കോടാലി കേന്ദ്രീകരിച്ച്  പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി കെ പി വിനോദ് അധ്യക്ഷനായി.  എം ആർ രഞ്ജിത്ത്‌, പി കെ കൃഷ്ണൻകുട്ടി, സി യു പ്രിയൻ, പി കെ രാജൻ, ഉമ്മുക്കുൽസു അസീസ് എന്നിവർ സംസാരിച്ചു. വരന്തരപ്പിള്ളിയിൽ എൽഡിഎഫ് പ്രവർത്തകർ പൗണ്ടിൽനിന്നും വരാന്തരപ്പിള്ളി സെന്ററിലേക്ക് പ്രകടനവും തുടർന്ന് പൊതുയോഗവും നടത്തി. പൊതുയോഗം എൻ എം സജീവൻ ഉദ്ഘാടനം ചെയ്തു. അഖിൽ ബാബു അധ്യക്ഷനായി. സന്തോഷ്‌ തണ്ടാശേരി, പുഷ്പ കൃഷ്ണൻകുട്ടി, വി എ റഷീദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News