3 ലക്ഷം പേരുമായി 
വോയ്‌സ്‌ ക്യാമ്പയിൻ



തൃശൂർ വാട്‌സ്‌ ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്‌ ആയ വോയ്‌സ് സ്റ്റാറ്റസ് അപ്ഡേറ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌  കുടുംബശ്രീ സംസ്ഥാന കലോത്സവ പ്രചാരണം. രണ്ടുമുതൽ നാലുവരെ തൃശൂരിൽ നടക്കുന്ന  ‘അരങ്ങ്‌’ ഒരുമയുടെ പലമ’  കുടുംബശ്രീ സംസ്ഥാനതല കലോത്സവത്തിലാണ്‌ ഇതിന്‌  തുടക്കമായത്‌. 14 ജില്ലകളിൽനിന്നുള്ള 2500–-ഓളം വരുന്ന മത്സരാര്‍ഥികൾക്ക് കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സിഡിഎസ്‌  ചെയർപേഴ്സൺമാർ, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പടെ മൂന്ന്‌ ലക്ഷത്തിലധികം ആളുകളാണ് ബുധൻ പകൽ 11ന്‌ അരങ്ങ്–-2023 വോയ്‌സ് ക്യാമ്പയിൻ എന്ന പേരിൽ  ആശംസകൾ അർപ്പിച്ച്‌ തൃശൂരിലേക്ക് സ്വാഗതം ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ ആയിരത്തോളം   വരുന്ന കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന ഘോഷയാത്ര വെള്ളി പകൽ മൂന്നിന്‌ തൃശൂർ നടുവിലാൽ പരിസരത്തുനിന്നാരംഭിക്കും. 14 ജില്ലകളിൽ നിന്നായി ജില്ലാതലത്തിൽ വിജയിച്ച 2903 മത്സരാർഥികളാണ്‌ കലോത്സവത്തിൽ പങ്കെടുക്കുക.  വികെഎൻ ഇൻഡോർ സ്റ്റേഡിയം, കേരള സംഗീത നാടക അക്കാദമി, ജവഹർ ബാലഭവൻ, സാഹിത്യ അക്കാദമി, വൈഡബ്ല്യുസിഎ എന്നിവിടങ്ങളിലെ ഒമ്പത്‌ വേദികളിലായാണ്‌ മത്സരം. നാലിന്‌ വൈകിട്ട് അഞ്ചിന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ  സമാപനം ഉദ്‌ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി കെ രാജൻ നിർവഹിക്കും.     Read on deshabhimani.com

Related News