കലവറ നിറയ്‌ക്കൽ തുടങ്ങി



തൃശൂർ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ സജീവമായി. കലവറ വണ്ടി  ബുധൻ  രാവിലെ നാല് വാഹനങ്ങളിലായി കൊടുങ്ങല്ലൂർ, ചേലക്കര, കുന്ദംകുളം, ആളൂർ എന്നിവിടങ്ങളിൽനിന്ന് ജില്ലയിലെ വിവിധ കളക്ഷൻ കേന്ദ്രങ്ങളിലേയ്ക്ക് പുറപ്പെട്ടു. കലവറയിലേയ്ക്ക് വേണ്ട പച്ചക്കറിയും പലവ്യഞ്ജനങ്ങളുമാണ് ശേഖരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും ഉദ്ഘാടനം നടന്നു.  ചേലക്കരയിൽ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻറ്  എം കെ പത്മജ നിർവഹിച്ചു.   കൊടുങ്ങല്ലൂരിൽ  നഗരസഭാ ചെയർപേഴ്സൺ  പി കെ ഗീത ഉദ്ഘാടനം  ചെയ്തു.  ആളൂരിൽ  പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജൊ ഉദ്ഘാടനം ചെയ്തു.  കലവറ നിറയ്ക്കുന്നതിന്റെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്കിൽനിന്ന് ലഭിച്ച സാധനങ്ങൾ കുന്നംകുളം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സജിനി പ്രേമൻ  ജില്ലാ മിഷനിലേയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News