ശ്രവണ സഹായി ഉപയോഗക്ഷമമല്ല : 2.30 ലക്ഷവും പലിശയും നൽകാൻ വിധി



തൃശൂർ പുതുതായി വാങ്ങിയ ശ്രവണ സഹായി ഉപയോഗ ക്ഷമമല്ലാത്തതിനെത്തുടർന്ന്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് 2.30 ലക്ഷം രൂപയും പലിശയും നൽകാൻ കോടതി വിധി. ചേർപ്പ് തിരുവുള്ളക്കാവ്  കിഴക്കേനട രാമകൃഷ്ണയിലെ പി ചന്ദ്രപ്രഭ ഫയൽ ചെയ്ത ഹർജിയിലാണ് ബ്ലൂം സെൻസോ ഹിയറിങ്‌ സെന്ററിന്റെ തൃശൂർ മാനേജർക്കെതിരെയും ബംഗളൂരുവിലെ മാനേജിങ്‌  ഡയറക്ടർക്കെതിരെയും വിധിയായത്‌.  കോടതി നിയോഗിച്ച വിദഗ്‌ധ സമിതി പരിശോധന നടത്തി അപാകം സംബന്ധിച്ച്‌ റിപ്പോർട്ട് നൽകി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ്‌ സി ടി സാബു, മെമ്പർമാരായ എസ്‌ ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പരാതിക്കാരിക്ക്‌ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. ഹർജിക്കാരിക്കുവേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി. Read on deshabhimani.com

Related News