സി കെ കുമാരൻ സ്മാരകമന്ദിരം ശനിയാഴ്‌ച നാടിന് സമര്‍പ്പിക്കും



​ഗുരുവായൂർ സിപിഐ എമ്മിന്റെ  മുതിർന്ന നേതാവും   കർഷകതൊഴിലാളി നേതാവുമായിരുന്ന സി കെ കുമാരൻ സ്മാരകമന്ദിരം  ശനിയാഴ്‌ച നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ നാടിന് സമർപ്പിക്കുമെന്ന് ചാവക്കാട് ഏരിയ സെക്രട്ടറിയും സി കെ കുമാരൻ സ്മാരക നിർമാണസമിതി ചെയർമാനുമായ ടി ടി ശിവദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.     വൈകിട്ട്  മൂന്നിന് കാവീട്ടിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിന്റെയും സ്മാരകത്തിന്റേയും ഉദ്​ഘാടനം   കേന്ദ്ര കമ്മിറ്റിയംഗവും  മന്ത്രിയുമായ പി രാജീവ്  നിർവഹിക്കും. നവംബറിലാണ്‌ മന്ദിരത്തിന്റെ നിർമാണമാരംഭിച്ചത്‌. 1600 ചതുരശ്ര അടിയോളം വരുന്ന മൂന്ന് നില സ്മാരകത്തിന്റെ നിർമാണം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കി.   ഓഫീസ്, കോൺഫറൻസ് ഹാൾ, വായനശാല, കാർഷിക വിജ്ഞാനകേന്ദ്രം, കലാ, നാടൻ പാട്ട്, നാടകം എന്നിങ്ങനെ കാവീടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രൗഢി നിലനിർത്തുന്ന പ്രവർത്തനങ്ങൾക്കും പരീശീലനത്തിനും സ്മാരകമന്ദിരത്തിൽ സൗകര്യങ്ങളുണ്ടാകും.  കരിയർ ​ഗൈഡൻസ് സെന്ററിന്റെ പ്രവർത്തനങ്ങളും ഭാവിയിൽ ഏറ്റെടുക്കും. അനുസ്മരണസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം  ബേബി ജോൺ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ വി അബ്ദുൾ ഖാദർ,  ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കൃഷ്ണദാസ്, സി  സുമേഷ്, എൻ കെ അക്ബർ  എംഎൽഎ,  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് എന്നിവർ പങ്കെടുക്കും.       സി കെ കുമാരൻ സ്മാരകനിർമ്മാണ സമിതി കൺവീനർ  കെ പി വിനോദ്, ട്രഷറർ കെ എ സുകുമാരൻ, മറ്റു ഭാരവാഹികളായ ജോഫി കുര്യൻ,  ഇ ആർ രജീഷ്, എ സി വിനയൻ എന്നിവരും  വാർത്താ സമ്മേളനത്തിൽ  പങ്കെടുത്തു. Read on deshabhimani.com

Related News