കടമ്മനിട്ട സ്‌മരണയിൽ ലൈവ് വീഡിയോ കവിയരങ്ങ്‌



തൃശൂർ കടമനിട്ടദിനത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് വേറിട്ട കവിയരങ്ങ് സംഘടിപ്പിച്ച് എഴുത്തൊച്ച വാട്സപ്പ് ഗ്രൂപ്പ്. കേരളത്തിലെ ചൊല്ലരങ്ങുകളുടെ നായകനും പുരോഗമന പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന കടമ്മനിട്ടയുടെ ചരമദിനത്തിൽ ലൈവായാണ് വീഡിയോ കവിയരങ്ങ് സംഘടിപ്പിച്ചത്.  വീട്ടിലിരുന്നും കവിത ചൊല്ലാം എന്ന സന്ദേശത്തോടെയാണ് സൂം ആപ് ഉപയോഗിച്ച്  എഴുത്തൊച്ച കവിയരങ്ങ് നടത്തിയത്.   കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫിലും താമസിക്കുന്ന അമ്പതിലേറെപ്പേർ കവിത ചൊല്ലിയും കേട്ടും കവിയരങ്ങിൽ പങ്കാളികളായി. ഡോ. എൻ ആർ ഗ്രാമപ്രകാശ്   വീട്ടിലിരുന്ന് കവിയരങ്ങിന് നേതൃത്വം നൽകി.  കടമ്മനിട്ടയുടെ ശാന്ത, കുറത്തി, കിരാത വൃത്തം, ചാക്കാല, കാട്ടാളൻ തുടങ്ങിയ കവിതകൾ ചൊല്ലി. പകൽ  11ന് കവിയരങ്ങ് ആരംഭിച്ചു. മൂന്നു സെഷനായി രണ്ടു മണിവരെ പരിപാടി നീണ്ടുനിന്നു.  കെ ആർ ബീന സാങ്കേതിക സഹായം നൽകി. പി ബി ഋഷികേശൻ, സീന ശ്രീവത്സൻ, ടി കെ കലമോൾ, കണ്ണൻ സിദ്ധാർഥ്, റീബാ പോൾ, അഞ്‌ജിത പൊതുവാൾ, പൗർണമി വിനോദ്. ഡോ. കെ എസ് കൃഷ്ണകുമാർ, ശ്രീദേവി വിജയൻ, നഫീസത്തുബീവി തുടങ്ങിയവർ കവിത ചൊല്ലി.  നിരവധി നിരീക്ഷകരും വേറിട്ട കവിയരങ്ങിൽ പങ്കെടുത്തു.  കേരളത്തിലെ ആദ്യത്തെ വീഡിയോ ലൈവ് കവിയരങ്ങാണ് ചൊവ്വാഴ്ച നടന്നത്. Read on deshabhimani.com

Related News