അടച്ചുപൂട്ടൽ ദിനങ്ങളിൽ ചിത്രരചനയുമായി ഇരട്ടകൾ



വടക്കാഞ്ചേരി അടച്ചുപൂട്ടൽ  ദിനങ്ങളിലെ ഇരട്ടകളായ ബാലസംഘം കൂട്ടുകാരുടെ ചിത്രരചന വിശേഷങ്ങൾ വേറിട്ട കാഴ്ചയാവുന്നു. സി പിഐ  എം കടങ്ങോട്  അമ്പലം ബ്രാഞ്ച് സെക്രട്ടറി  കിഴക്കുംമുറി ശേഖരത്ത്  സജികുമാറിന്റേയും കിഴക്കുമുറി ബ്രാഞ്ച് അംഗം  ഹേമയുടേയും ഇരട്ടകളായ അപർണ (14) യും വൈഷ്ണ (14) വുമാണ്  അടച്ചുപൂട്ടൽ ദിനങ്ങളിൽ വരകളിലൂടെ വേറിട്ട കാഴ്ച ഒരുക്കുന്നത്. കാർട്ടൂൺ രചനകളിലൂടെയും പ്രകൃതി സൗഹാർദ ഹാന്റി ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ നിർമിച്ചുമൊക്കെ വിരസതയെന്ന വാക്കിനോടു ഗുഡ് ബൈ പറയുകയാണ് ഈ ഇരട്ട  കൂട്ടുകാർ. ഇരുവരും  എരുമപ്പെട്ടി ഗവ.  ഹയർ സെക്കൻഡറി സ്കൂളിലെ  എട്ടാം ക്ലാസ് വിദ്യാർഥികളാണ്‌.  നാട്ടിലും വിദ്യാലയത്തിലുമായി നടന്ന നിരവധി മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾക്കും  അർഹരായിട്ടുണ്ട് ഈ സഹോദരങ്ങൾ. കവിതാലാപനമാണ് അപർണയുടെ മറ്റൊരു വിനോദം. ഇപ്പോൾ പഴയ പത്രക്കടലാസ്.  ഉപയോഗിച്ച് കരകൗശല വസ്തുക്കൾ ഉണ്ടാക്കിയെടുക്കുന്നതാണ് അപർണയുടെയും വൈഷ്ണവിന്റെയും പുതിയ പരീക്ഷണം. പെയിന്റ് ചെയ്ത് ഭംഗിയാക്കിയെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.   പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെയും ഡി വൈഎഫ്ഐ യൂണിറ്റു സെക്രട്ടറിയായ സഹോദരി ഗായത്രിയുടേയും പ്രോത്സാഹനം  ചിത്രരചനക്ക്  കരുത്തേകുന്നതായി കുട്ടികൾ പറയുന്നു. Read on deshabhimani.com

Related News