സൗജന്യ റേഷൻ വിതരണം ഇന്നുമുതൽ



തൃശൂർ ബുധനാഴ്‌ചമുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കുന്ന സാഹചര്യത്തിൽ റേഷൻകടകളിലെ തിരക്കു നിയന്ത്രിക്കാൻ ജില്ലാ ഭരണാധികാരികൾ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി.  എല്ലാ ഗുണഭോക്താക്കൾക്കും സൗജന്യ റേഷൻ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുണ്ട്. റേഷൻ ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല.  കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയുന്നതിനായി ജില്ലയിലെ വിവിധ താലൂക്കുകളിൽ പൊതുവിതരണവകുപ്പ് പരിശോധന നടത്തി. 18 സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.  ഒരേസമയം അഞ്ചിൽ കൂടുതൽ ആളുകൾ ക്യൂ നിൽക്കാൻ പാടില്ല. ഒരു മീറ്റർ അകലം പാലിക്കണം.  റേഷൻ കടയുടെ പരിസരത്തുളള നാലു വാർഡുകളിൽ നിന്നുള്ള കാർഡുടമകളുണ്ടെങ്കിൽ ഓരോ വാർഡിൽനിന്ന് പരമാവധി 15 എഎവൈ, പിഎച്ച്എച്ച് (മഞ്ഞ, പിങ്ക്) കാർഡുടമകൾ ഓരോ മണിക്കൂറിലും കടയിലെത്തി റേഷൻ വാങ്ങുന്നതിന് സമയം ക്രമീകരിക്കണം.  60  മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് രാവിലെ ഒമ്പതുമുതൽ പകൽ1 വരെ  റേഷൻ വാങ്ങിക്കാം. ഇതിനായി വാർഡ് മെമ്പർമാരുടെയും വളണ്ടിയർമാരുടെയും സഹായം സ്വീകരിക്കാം. നീല, വെള്ള കാർഡുടമകൾക്ക്‌  വാർഡ് തലത്തിൽ എണ്ണം ക്രമീകരിച്ച് പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ റേഷൻ നൽകും.  ഇപ്രകാരം സമയം ക്രമീകരിക്കുമ്പോൾ അറിയാതെ ആരെങ്കിലും എത്തിയാൽ ആ കാർഡുടമയെ ബുദ്ധിമുട്ടിക്കാതെ വിതരണം ക്രമീകരിക്കണം.  കഴിയുന്നതും ആരെയും തിരിച്ചയക്കരുത്‌. Read on deshabhimani.com

Related News