ആരോഗ്യ കേന്ദ്രത്തിലേക്ക് 
ഡിവൈഎഫ്‌ഐ മാര്‍ച്ച്

എലിഞ്ഞിപ്ര ആരോഗ്യ കേന്ദ്രത്തിലേക്ക്‌ ഡിവൈഎഫ്‌ഐ നടത്തിയ മാർച്ച്‌ ജില്ലാ പഞ്ചായത്ത്‌ അംഗം 
ജെനീഷ്‌ പി ജോസ്‌ ഉദ്‌ഘാടനം ചെയ്യുന്നു


ചാലക്കുടി എലിഞ്ഞിപ്ര ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കിയ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കോടശേരി മേഖലാ കമ്മിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. അഞ്ഞൂറോളം രോഗികളെത്തുന്ന ഇവിടെ അഞ്ച് ഡോക്ടർമാരുടെ സേവനമുണ്ടായിരുന്നു. ഇപ്പോൾ ഒരു ഡോക്ടറാണുള്ളത്. ഒപി നിർത്തിയതോടെ രോഗികൾ ദുരിതത്തിലായി.  പത്ത് വർഷമായി ഒപി ടിക്കറ്റ് എഴുതി കൊടുത്തിരുന്ന താൽക്കാലിക ജീവനക്കാരിയെ അകാരണമായി മാറ്റി. ഈ ജോലി ശുചീകരണ തൊഴിലാളിയെ ഏൽപ്പിച്ചതോടെ ആശുപത്രിയുടെ ശുചിത്വ പ്രവർത്തനങ്ങളും താറുമാറായി. ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ് ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പി സി നിഖിൽ അധ്യക്ഷനായി.  ടി ആർ ബാബു, വി ജെ വില്യംസ്, ഷാരോൺ കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News