സോളാർ സിറ്റി ആകാൻ തലസ്ഥാനം

അനെർട്ട്‌ സംഘടിപ്പിക്കുന്ന സോളാർ പ്രദർശന വിപണന മേളയിൽ തിരുവനന്തപുരത്തെ സോളാർ സിറ്റിയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ആന്റണി രാജു, കെ കൃഷ്‍ണൻകുട്ടി, വി കെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ വേദിയിൽ


തിരുവനന്തപുരം കേരളത്തിലെ ആദ്യ സോളാർ സിറ്റിയായി മാറാനൊരുങ്ങി തിരുവനന്തപുരം നഗരം. സംസ്ഥാന ഊർജ വകുപ്പാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പ്രതിദിനം 40 ലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്ന നഗരമാണ്‌ തിരുവനന്തപുരം. 800 മെഗാവാട്ട്‌ ശേഷിയുള്ള സോളാർ നിലയങ്ങൾ നഗരത്തിൽ സ്ഥാപിക്കും. ഇതിൽ 542 മെഗാവാട്ട്‌ വീടുകളിൽനിന്നും 48 മെഗാവാട്ട്‌ സർക്കാർ കെട്ടിടങ്ങളിൽനിന്നും ഉൽപ്പാദിപ്പിക്കും.  ആദ്യഘട്ടമായി നഗരപരിധിയിലെ വീടുകളിൽ 100 മെഗാവാട്ട്‌ ശേഷിവരുന്ന സൗരോർജ പവർ പ്ലാന്റുകൾ കേന്ദ്രസഹായത്തോടെ സ്ഥാപിക്കും.  ഏകദേശം 200 കോടിയുടെ പദ്ധതിയാണിത്‌. നഗരപരിധിയിലെ അനുയോജ്യമായ സ്ഥലങ്ങളിൽ തെരുവ്‌ വിളക്കുകൾ, സ്‌മാർട്ട്‌ ലൈറ്റ്‌ സിസ്റ്റം, സ്‌കൂളുകളിൽ ഭക്ഷ്യമാലിന്യ സംസ്‌കരണത്തിന്‌ സോളാർ റാപ്പിഡ്‌ വേസ്‌റ്റ്‌ ടു മാന്വർ കൺവർട്ടർ എന്നിവ സ്ഥാപിക്കും. 13 സ്ഥലങ്ങളിൽ സ്‌മാർട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌ ഫാസ്‌റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കും.  ആദ്യഘട്ടം 400 സർക്കാർ കെട്ടിടത്തിൽ സർവേ പൂർത്തിയാക്കി.  218 സർക്കാർ കെട്ടിടത്തിൽ 10.7 മെഗാവാട്ട്‌ ശേഷിയുള്ള പവർ പ്ലാന്റുകൾ സ്ഥാപിക്കാൻ ഓർഡർ നൽകി. ഇതിൽ 4.5 മെഗാവാട്ടിന്റെ പ്ലാന്റുകൾ പൂർത്തിയാക്കി. സോളാർ അറ്റ്‌ലസ് തയ്യാറാക്കുകയും ചെയ്തു. Read on deshabhimani.com

Related News