സുസ്ഥിരം, ജനക്ഷേമം



തിരുവനന്തപുരം  ഔട്ടർറിങ് റോഡിൽ ടൗൺഷിപ്‌  മുതൽ തലസ്ഥാന ന​ഗരത്തിന്റെ സമ​ഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് 2023–-24ലെ തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) ബജറ്റ്. 134.6 കോടി വരവും 129.20 കോടി രൂപ ചെലവും 4.86 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പദ്ധതികൾ വേ​ഗത്തിൽ പൂർത്തീകരിച്ചും വാടക കുടിശിക പിരിച്ചെടുത്തും ട്രിഡയെ ശാക്തീകരിക്കുമെന്ന് ചെയർമാൻ കെ സി വിക്രമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   വട്ടിയൂർക്കാവ് ജങ്ഷൻ 
വികസനവും പുനരധിവാസവും  വട്ടിയൂർക്കാവ് ജങ്ഷൻ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലും കച്ചവക്കാരുടെ പുനരധിവാസവും ട്രിഡയുടെ നേതൃത്വത്തിൽ നടക്കും. ബസ് വേ, ഓപ്പൺ എയർ തീയറ്റർ, മാലിന്യ സംസ്കരണ പ്ലാന്റുകൾ, മഴവെള്ള പ്ലാന്റുകൾ, പാർക്കുകൾ എന്നിവ ഉൾപ്പെടെയുള്ള ന​ഗരകേന്ദ്രമാണ് പുനരധിവാസത്തിനൊരുക്കുന്നത്. ആദ്യഘട്ടമായി ട്രിഡയ്ക്ക് 2.5 കോടി രൂപ ബജറ്റിൽ അനുവദിച്ചു.  അർബൻ ഓക്സിജൻ പാർക്ക് വിനോദത്തിനും വിശ്രമത്തിനുമായി പാളയത്ത് ട്രിഡയുടെ 112 സെന്റിൽ ഒരു വർഷത്തിനകം  ഓക്സിജൻ പാർക്ക് സ്ഥാപിക്കും. നടപ്പാത, ചിത്രമതിൽ, ജിംനേഷ്യം, ഓപ്പൺ എയർ തീയേറ്റർ എന്നിവയുണ്ടാകും, ഒന്നരക്കോടി വകയിരുത്തി‌. പാളയത്ത് വ്യാപാരകേന്ദ്രം പാളയത്ത് ട്രിഡയുടെ 93.1 സെന്റിൽ അറുപതോളം കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായുള്ള വ്യാപാരകേന്ദ്രത്തിന്റെ നിർമാണം അടുത്ത വ‌ർഷം പൂർത്തിയാക്കും. സ്മാർട്ട്സിറ്റിക്കാണ് നിർമാണ ചുമതല. സാഫല്യം വാണിജ്യ സമുച്ചയത്തോട് ചേർന്ന സ്ഥലത്ത് മൾട്ടി ലെവൽ കാർ പാർക്കിങ്ങും പൂർത്തിയാക്കും. ചാലയിൽ വെയർഹൗസ് കോംപ്ലക്സ്  ചാല മാർക്കറ്റിനുസമീപം ട്രിഡയുടെ 210 സെന്റിൽ സ്‌മാർട്ട്സിറ്റിയുടെ ചുമതലയിലുള്ള വെയർഹൗസ് കോംപ്ലക്സ് നിർമാണം അടുത്തവർഷം പൂർത്തിയാക്കും.  കാർഷിക ഉൽപ്പന്ന സംസ്കരണ 
വിപണനകേന്ദ്രം പൗഡിക്കോണത്ത് കാർഷിക വിളകളുടെ മൂല്യവർധിത ഉൽപ്പന്ന സംസ്കരണ വിപണനകേന്ദ്രം സ്ഥാപിക്കും.  കർഷകരുടെ പങ്കാളിത്തത്തിൽ 10 ഏക്കറിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 1.5 കോടി രൂപ വകയിരുത്തി.   Read on deshabhimani.com

Related News