ജമന്തി കൃഷി വിളവെടുത്തു

ജമന്തി കൃഷി വിളവെടുപ്പ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


കഴക്കൂട്ടം കഴക്കൂട്ടം ഗവ. വനിത ഐടിഐ ക്യാമ്പസിൽ കൃഷിവകുപ്പ്‌, നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവർ ചേർന്ന്‌ നടത്തിയ ജമന്തി കൃഷിയുടെ വിളവെടുപ്പ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു.  കൗൺസിലർ എൽ എസ് കവിത, പ്രിൻസിപ്പൽ കെ മൊയ്‌തീൻകുട്ടി, കൃഷി ഓഫീസർ ദീപാഹരി, ആർ ശ്രീകുമാർ, എം വി ദേവിക, എ ഷീബ, റസീന, ഷൈലജ മോഹൻ, വിജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News