ടി പി റിനോയിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി



പേരൂർക്കട  മുട്ടട വാർഡ് കൗൺസിലറും സിപിഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ടി പി റിനോയിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പ്രിയങ്കരനായ ജനപ്രതിനിധിയെ കാണാൻ രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഒഴുകിയെത്തി. ഒന്നരയോടെ വിലാപയാത്രയായി ഭൗതിക ശരീരം സിപിഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി ഓഫീസിലും തുടർന്ന് പൂജപ്പുര എസ്‌സിഇആർടിയിലും പൊതുദർശനത്തിന് വച്ചു. രണ്ടരയ്‌ക്ക് കോർപറേഷനിൽ പൊതുദർശനത്തിന് വച്ചു. ഇവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ പ്രിയ നേതാവിന്‌ അന്ത്യാഭിവാദ്യം അർപ്പിച്ചു. നിറകണ്ണുകളോടെ മുദ്രാവാക്യം വിളിച്ച്‌ സഹപ്രവർത്തകരും നാട്ടുകാരും നൽകിയ യാത്രാമൊഴി ഹൃദയഭേദകമായിരുന്നു. നാലിന്‌ തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിച്ചു. രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ എം ബി രാജേഷ്, ജി ആർ അനിൽ, എ എ റഹിം എംപി, പികെഎസ് സംസ്ഥാന സെക്രട്ടറി സോമപ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡി കെ മുരളി എംഎൽഎ, എൻ രതീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ, എം എം ബഷീർ, ഇ ജി മോഹനൻ, ബി സത്യൻ, പി രാജേന്ദ്രകുമാർ, പി എസ് ഹരികുമാർ, ഷൈലജാ ബീഗം, വി അമ്പിളി, സി പ്രസന്നകുമാർ, പികെഎസ് ജില്ലാ സെക്രട്ടറി എം പി റസൽ, കവടിയാർ ധർമ്മൻ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. ടി പി റിനോയിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അനുശോചിച്ചു. ജില്ലാ കമ്മിറ്റി അംഗം എം ജി മീനാംബിക അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി എൽ ജോസഫ് വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.  കെ സി വിക്രമൻ, ഏരിയ സെക്രട്ടറി സി വേലായുധൻ നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശശാങ്കൻ, എസ് പി ദീപക്, വി കെ പ്രശാന്ത് എംഎൽഎ, ഡെപ്യൂട്ടി മേയർ പി കെ രാജു,  മുട്ടട അജിത്ത്, പി എസ് നായിഡു, കവടിയാർ ധർമ്മൻ, കെ ചന്ദ്രിക,  ഡി ആർ അനിൽ, മേടയിൽ വിക്രമൻ, ജോർജ് ലൂയിസ്, രമേശൻ, ആർ ഗീതാ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News