മെഡിക്കൽ കോളേജ് ക്യാമ്പസ് അണുവിമുക്തമാക്കി



തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. സൂപ്രണ്ട് എം എസ് ഷർമ്മദ് അറിയിച്ചതനുസരിച്ച് തിങ്കളാഴ്ച ചെങ്കൽചൂളയിൽനിന്നുമാണ്‌ ഫയർഫോഴ്സെത്തിയത്‌. ആശുപത്രിയുടെ പ്രധാന കെട്ടിടം, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ഒ പി ബ്ലോക്ക്, നേഴ്സിങ്‌ കോളേജ് തുടങ്ങി മെഡിക്കൽ കോളേജ് ക്യാമ്പസ് മുഴുവനും അണുവിമുക്തമാക്കി. രോഗവ്യാപനം തടയാനായി സർക്കാർ നിർദേശങ്ങൾ പാലിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് 19 മായി ബന്ധപ്പെട്ട് ചികിത്സയിലുള്ളവരെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക്‌ മാറ്റിയിരുന്നു. രോഗവ്യാപനം ചെറുക്കാൻ ഒപിയുടെ പ്രവർത്തനം നിയന്ത്രിച്ചതുൾപ്പെടെ വിവിധ ഘട്ടങ്ങളിലായി നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമായാണ് ക്യാമ്പസ് അണുവിമുക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ മുതൽ വൈകിട്ടുവരെ നടന്ന അണുവിമുക്തമാക്കൽ സെക്യൂരിറ്റി ഓഫീസർ അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് നടന്നത്. Read on deshabhimani.com

Related News