മുടങ്ങിയ ക്ഷാമബത്ത അനുവദിക്കണം
കാട്ടാക്കട സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത അനുവദിക്കണമെന്നും കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ ഒമ്പതാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സജിരാജ് പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എ എം ജുനൈദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന നേതാക്കളായ ജി രാജേന്ദ്രൻ, ഒ എസ് രാജീവ് എന്നിവർക്ക് യാത്രയയപ്പ് നൽകി. യൂണിവേഴ്സിറ്റി സെനറ്റിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വൈ ഓസ്ബോണിന് സ്നേഹോപഹാരവും നൽകി. ഐ ബി സതീഷ് എംഎൽഎയെ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ശ്രീകുമാർ ആദരിച്ചു. 15അംഗ ജില്ലാ കമ്മിറ്റിയെയും 10 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രവീൺ സ്റ്റ്യുവർട്ട് (പ്രസിഡന്റ്), അനീഷ് രാജ്, ശാന്തമ്മ (വൈസ് പ്രസിഡന്റുമാർ), എസ് -സജിരാജ് (സെക്രട്ടറി), പ്രവീൺ ലാൽ, നിഷാന്ത്(ജോയിന്റ് സെക്രട്ടറിമാർ-), സുരേഷ് കുമാർ (ട്രഷറർ). Read on deshabhimani.com