പ്രതിപക്ഷത്തിന്‌ വികസനവിരുദ്ധ നിലപാട്‌: മന്ത്രി എം വി ഗോവിന്ദൻ

എൻജിഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ മന്ത്രി എം വി ഗോവിന്ദൻ സംസാരിക്കുന്നു


തിരുവനന്തപുരം എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക വേദിയായ സംഘ സംസ്‌കാരയും ചെല്ലപ്പൻപിള്ള സ്മാരക ലൈബ്രറിയും ചേർന്ന്‌ പ്രാദേശിക ഭരണവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.  തദ്ദേശ  മന്ത്രി എം വി ഗോവിന്ദൻ പ്രഭാഷണം നടത്തി. ദേശീയപാത വികസനം, കെ റെയിൽ പദ്ധതികളിൽ പ്രതിപക്ഷം വികസന വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ, കെ എം സക്കീർ, കെ എ ബിജുരാജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News