പ്രതിനിധി സമ്മേളനത്തിന് തുടക്കം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു


ആര്യനാട്  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്‌ പ്രൗഢ ഗംഭീര തുടക്കം. ആര്യനാട്‌ എം സി ജോസഫൈൻ നഗറിൽ (വി കെ ഓഡിറ്റോയം) പ്രതിനിധി സമ്മേളനം അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ ജി ശാരിക അധ്യക്ഷയായി. രശ്മി ഗോപി രക്തസാക്ഷി പ്രമേയവും ശ്രീജ ഷൈജുദേവ്, സരിത ഷൗക്കത്തലി, ബിന്ദു ഹരിദാസ്‌ എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു.  സ്വാഗതസംഘം ചെയർമാൻ എൻ ഷൗക്കത്തലി സ്വാഗതം പറഞ്ഞു.  സമ്മേളന നടപടികൾക്കായി വിവിധ സബ്‌ കമ്മിറ്റികളെ തെരഞ്ഞെടുത്തു.  പ്രസീഡിയം: ജി ശാരിക (കൺവീനർ), ഷംന നവാസ്, കവിത, കെ ബി ശോഭന. മറ്റു കമ്മിറ്റി കൺവീനർമാർ: മായാപ്രദീപ് (മിനിറ്റ്‌സ്‌), ഡബ്ല്യു ആർ ഹീബ (പ്രമേയം), ശ്രീകുമാരി (ക്രഡൻഷ്യൽ ), സരിത ഷൗക്കത്തലി (രജിസ്ട്രേഷൻ) .   അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എൻ സീമ, എം ജി മീനാംബിക, കെ എസ് സലീഖ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ് പുഷ്പലത, സബിതാബീഗം, പി കെ ശ്യാമള എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജി സ്‌റ്റീഫൻ എംഎൽഎ അഭിവാദ്യംചെയ്‌തു. 19 ഏരിയയിൽനിന്നായി 400 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്‌. സംസ്ഥാന സെക്രട്ടറി സി എസ് സുജാത സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി അമ്പിളി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു.  വെള്ളിയാഴ്ച തുടർചർച്ചയും ഉപരി കമ്മിറ്റികളുടെ മറുപടിയും ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പും ഭാരവാഹി തെരഞ്ഞെടുപ്പിനും ശേഷം പ്രതിനിധി സമ്മേളനം അവസാനിക്കും. വൈകിട്ട്  മഹിളാ റാലിയും പൊതുസമ്മേളനവും നടക്കും.  പ്രകടനം ഹൈസ്‌കൂൾ ഗ്രൗണ്ട്‌ പരിസരത്തുനിന്നാരംഭിക്കും. ഡി രമണി നഗറിൽ പൊതുസമ്മേളനം    അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News