രുചി വിളമ്പി നേടി
10.25 ലക്ഷം

ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ കുടുംബശ്രീ ഫുഡ്കോർട്ട്


തിരുവനന്തപുരം ഇന്ത്യ– -ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തോ ടനുബന്ധിച്ച് രുചി വിളമ്പി കുടുംബശ്രീ യൂണിറ്റുകൾ സമ്പാദിച്ചത്‌ 10.25 ല ക്ഷം രൂപ. ക്രിക്കറ്റ് പ്രേമികൾക്കും കൂടാതെ ഒഫീഷ്യൽസ്, ഗ്രൗണ്ട് സ്റ്റാഫ്, പൊലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവർക്കും ഭക്ഷണവിതരണം നടത്തിയാണ് ഈ നേട്ടം. ഓർഡർ പ്രകാരം 3000 പേർക്കും ഇതിനു പുറമെ 5000 പേർക്കുമുള്ള ഭക്ഷണമാണ് നൽകിയത്.  കുടുംബശ്രീ യൂണിറ്റുകളുടേതായി 12 ഫുഡ് കൗണ്ടറാണ് സജ്ജീകരിച്ചത്. ഭക്ഷണവിതരണം രാത്രി പന്ത്രണ്ടുവരെ നീണ്ടു. നൂറുകണക്കിനുപേർ പാഴ്സൽ വാങ്ങാനും എത്തി. തിരുവനന്തപുരം ജില്ലയിൽ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്, ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കാറ്ററിങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുമാണ് ക്രിക്കറ്റ് മാമാങ്കം കാണാനെത്തിയവർക്ക്‌ ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാനമിഷന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം ജില്ലാമിഷൻ നേതൃത്വം വഹിച്ചു.  ഇതിനുമുമ്പും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടന്നപ്പോൾ ഭക്ഷണവിതരണത്തിന് കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു.   Read on deshabhimani.com

Related News