അഗ്‌നിപഥിനെതിരേ 
രാജ്‌ഭവനു മുന്നിൽ പ്രതിഷേധത്തിര

അഗ്‌നിപഥ്‌ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിവൈഎഫ്‌ രാജ്ഭവന് മുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ അഗ്‌നിപഥ്‌ പദ്ധതിക്കെതിരെ കൈകോർത്ത്‌ യുവജന–- വിദ്യാർഥികൾ. ഇടതുപക്ഷ യുവജന–-വിദ്യാർഥിസംഘടനകളുടെ നേതൃത്വത്തിൽ രാജ്‌ഭവനു മുന്നിലായിരുന്നു പ്രതിഷേധം.    യുവജനങ്ങളെ വഞ്ചിക്കുന്ന പദ്ധതി പിൻവലിക്കണമെന്ന്‌ സമരക്കാർ ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധർണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനംചെയ്‌തു. എഐവൈഎഫ്‌ ജില്ലാപ്രസിഡന്റ്‌ ആദർശ്‌ കൃഷ്‌ണ അധ്യക്ഷനായി.    ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി ഷിജൂഖാൻ സ്വാഗതം പറഞ്ഞു.    ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം എം വിജിൻ എംഎൽഎ, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് അഖിൽ ബാബു, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് കെ ടി രാഗേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ്, സെക്രട്ടറി ഗോകുൽ ഗോപിനാഥ്, എൻവൈസി സംസ്ഥാന പ്രസിഡന്റ് എൽ ആർ സജിത്‌, ജനറൽ സെക്രട്ടറി റോഷൻ റോജ, യുവജനതാദൾ ജില്ലാ പ്രസിഡന്റ് രതീഷ് ജി പാപ്പനംകോട്, എൽവൈജെഡി ജില്ലാ സെക്രട്ടറി ആദിൽഷ,  യൂത്ത് ഫ്രണ്ട് (ബി) ജില്ലാ സെക്രട്ടറി നിബുദാസ്, എൻവൈഎൽ നേതാക്കളായ ബി എം സുധീർ, സക്കരിയ എളേറ്റിൽ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ആർ എസ്‌ ജയൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News