വിദ്യാർഥികൾക്ക്‌ ഗ്രന്ഥശാല മെമ്പർഷിപ്‌

കൊപ്പം ഗവ. എൽപി സ്കൂളിൽ സൗജന്യ ഗ്രന്ഥശാല മെമ്പർഷിപ്‌ വിതരണം പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ ഉദ്ഘാടനംചെയ്യുന്നു


വെഞ്ഞാറമൂട് വി സുധാകരൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൊപ്പം ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി ഗ്രന്ഥശാല മെമ്പർഷിപ്‌ വിതരണംചെയ്തു. യോഗത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്ത് വിതരണവും നടന്നു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകുളം ജയൻ ഉദ്ഘാടനംചെയ്തു.ലൈബ്രറി പ്രസിഡന്റ് എസ് സജി അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ജി ഷാജികുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ലേഖാകുമാരി, പഞ്ചായത്ത്‌അംഗം സുനിത, ഹെഡ്മിസ്ട്രസ് എൻ എസ് സുലേഖ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News