‘വേളിക്കായൽ താണ്ടാം ആവിവണ്ടിയിൽ’



വഞ്ചിയൂർ  വേളി ടൂറിസ്റ്റ് വില്ലേജിൽ ഇനി റെയിൽവേസ്‌റ്റേഷനും!. വിനോദസഞ്ചാരികളെ ആകർഷിക്കാനായി പരമ്പരാഗത റെയിൽവേ സ്‌റ്റേഷന്റെ ചെറുപതിപ്പ്‌–- മിനിയേച്ചർ ഒരുങ്ങുകയാണിവിടെ. സഞ്ചാരികൾക്ക്‌ "പുകതുപ്പുന്ന' ട്രെയിനിൽ കറങ്ങി കായൽസൗന്ദര്യം നുകരാം. ഇതിനായി റെയിൽവേയുടെ എൻജിനും ബോഗികളുമെത്തി. കായലിനുമീതെ പാലത്തിലുള്ള പാളംപണി കൂടി പൂർത്തിയാകാനുണ്ട്‌. ടൂറിസം വകുപ്പ് 9 കോടി രൂപ മുടക്കിയ പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക്‌ രണ്ട് കിലോമീറ്റർ മിനിട്രെയിനില്‍ യാത്രചെയ്യാം. കേരളത്തിൽതന്നെ ആദ്യസംരംഭമാണിത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിയിലാണ്‌ ട്രെയിൻ ഓടുക.   റെയിൽവേ സ്റ്റേഷനടക്കം സോളാർവെദ്യുതിയിലാകും പ്രവർത്തനം. പ്ലാന്റിൽനിന്ന്‌ ലഭിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിന്‌ നല്‍കും. പഴയ ആവിഎൻജിന്റെ മാതൃകയിലുള്ളതാണ്‌ പുതിയ എൻജിന്‍. ട്രെയിനോടുമ്പോൾ കൃത്രിമമായി "പുകയൂതുന്നത്'‌ ഗൃഹാതുരകാഴ്ചയാകും. Read on deshabhimani.com

Related News