കീടരോഗ നിയന്ത്രണ ഉപാധികൾ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

പാറശാല പഞ്ചായത്ത് വിള ആരോഗ്യ പരിപാലന കേന്ദ്രം സംഘടിപ്പിച്ച കീടരോഗ നിയന്ത്രണ ഉപാധികളുടെ വിതരണം 
സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പാറശാല പാറശാല പഞ്ചായത്ത് കൃഷിഭവനിലെ വിള ആരോഗ്യ പരിപാലന കേന്ദ്രം സന്ദർശിക്കുന്ന കർഷകർക്ക് സൗജന്യമായി കീടരോഗ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം സി കെ ഹരീന്ദ്രൻ എംഎൽഎ നിർവഹിച്ചു .സസ്യങ്ങൾക്കുണ്ടാകുന്ന കീടരോഗങ്ങൾക്ക് പ്രതിവിധി ഏതാണോ നിർദേശിക്കുന്നത് അത് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷി ഉൽപ്പന്നങ്ങൾ കൂടുതൽ ഹാനികരമാകാത്ത  പുതിയ കീടനാശിനികൾ ലഭ്യമാക്കുന്നതിനും കർഷകർക്ക് ഉൽപ്പാദന ചെലവ് കുറയ്‌ക്കുന്നതിനും ഈ പദ്ധതിവഴി സാധിക്കും. പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത അധ്യക്ഷയായി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻഡാർവിൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ വിനിതകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  ജി ശ്രീധരൻ, എ ടി അനിതറാണി,  പഞ്ചായത്ത് അംഗങ്ങളായ ഡി  ഓമന, ജയകുമാർ, അനിത, കെ നിർമ്മലകുമാരി, ക്രിസ്തുരാജ്, കൃഷി  ഓഫീസർ എസ് എൽ ലീന, അസിസ്റ്റന്റ് കൃഷി ഓഫീസർ ബി എസ് പ്രേമ, എ ശശിധരൻ നായർ, സജീഷ്‌കുമാർ, സുകുമാരൻ, തുളസിദാസ്‌  എന്നിവർ സംസാരിച്ചു  . വിവിധ കൃഷിക്കൂട്ടങ്ങൾ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ വിതരണോദ്‌ഘാടനവും നടന്നു. Read on deshabhimani.com

Related News