ഭിത്തിയിടിഞ്ഞുവീണ്‌ പരിക്കേറ്റ സ്‌ത്രീക്ക്‌ നഷ്ടപരിഹാരം



തിരുവനന്തപുരം സ്‌കൂൾ കോമ്പൗണ്ടിന്റെ ഭിത്തിയിടിഞ്ഞുവീണ്‌ പരിക്കേറ്റ സ്‌ത്രീക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. വെള്ളനാട്‌ വാളിയറ ആറ്റുകാൽ വീട്ടിൽ ശാന്തകുമാരിയമ്മയ്‌ക്കാണ്‌ നഷ്ടപരിഹാരം നൽകുക. 2007 ഒക്ടോബർ 16നായിരുന്നു അപകടം. നെടുമങ്ങാട്‌ ടൗൺ ഗവ. എൽപിഎസിനു മുൻവശത്തെ നടപ്പാതയിലൂടെ നടക്കുമ്പോൾ ഭിത്തി ഇടിഞ്ഞുവീണ്‌ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇവർ ഫയൽ ചെയ്‌ത കേസിൽ 4,63,000 രൂപ നഷ്ടപരിഹാരം നൽകാൻ നെടുമങ്ങാട്‌ സബ്‌കോടതി ഉത്തവിട്ടിരുന്നു. എന്നാൽ, വിധിക്കെതിരെ അപ്പീൽ നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരത്തുക നൽകിയിരുന്നില്ല. തുടർന്ന്‌ ശാന്തകുമാരിയമ്മ സർക്കാരിനു നൽകിയ കത്തും അവരുടെ ദയനീയാവസ്ഥയും കണക്കിലെടുത്താണ്‌ ദുരിതാശ്വാസ നിധിയിൽനിന്ന്‌ തുക അനുവദിക്കാൻ റവന്യു വകുപ്പ്‌ ഉത്തരവിട്ടത്‌. നഷ്ടപരിഹാരത്തുകയും ആറു ശതമാനം പലിശയും അടക്കം നൽകും. Read on deshabhimani.com

Related News