ധനസഹായം നൽകി

മാണിക്കൽ പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായിരിക്കെ അന്തരിച്ച എൽ ഗീതാകുമാരിയുടെ കുടുംബത്തിനുള്ള 
ധനസഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ കുടുംബാംഗങ്ങൾക്ക് കൈമാറുന്നു


തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിലെ സാക്ഷരതാ പ്രേരകായിരിക്കെ അന്തരിച്ച എൽ ഗീതാകുമാരിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി അനുവദിച്ച എഴുപത്തയ്യായിരം രൂപയുടെ ചെക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ ഗീതാകുമാരിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ഷൈലജാബീഗം, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി ആർ സലൂജ, എം ജലീൽ,  വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശശി, എ മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി ബോൺസ്‌‌ലെ, ഫിനാൻസ് ഓഫീസർ അനിൽകുമാർ, സൂപ്രണ്ട് എസ് ‌മനോജ്, ജില്ലാസാക്ഷരതാ മിഷൻ പ്രവർത്തകരായ ടോജോ ജേക്കബ്, ബി സജീവ്, പേരക് പ്രീത തുടങ്ങിയവർ  പങ്കെടുത്തു. Read on deshabhimani.com

Related News