കരാട്ടെ ജേതാവിനെ അനുമോദിച്ചു

സംസ്ഥാന സ്കൂൾ ഗെയിംസ് കരാട്ടെ മത്സരത്തിൽ ജേതാവായ ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറിയിലെ ജെ ജെ സങ്കീർത്തിനെ വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ അനുമോദിക്കുന്നു


വർക്കല സംസ്ഥാന സ്കൂൾ ഗെയിംസ് കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ ജേതാവായ ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ജെ ജെ സങ്കീർത്തിനെ ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ അനുമോദിച്ചു. സങ്കീർത്തിനെ ലഹരി വിരുദ്ധ അംബാസഡറായി പ്രഖ്യാപിച്ചു. സെൻസായി വിജയനെ സി പ്രസന്നകുമാർ ആദരിച്ചു.  ബ്രഹ്മാസ് മോഹനൻ, ലൈന കണ്ണൻ, ബിജുരാജ്, അജേഷ് ജവഹർ സ്കൂൾ, സുമേഷ്, സപ്രൂ, സുനി, രാജേഷ്, ഷെറിൻ ശ്രീഹരി, സുമേഷ്, അമൽ, ഹാഷിം തുടങ്ങിയവർ പങ്കെടുത്തു. സങ്കീർത്തിന്റെ അച്ഛൻ പി ജയചന്ദ്രൻ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ്. Read on deshabhimani.com

Related News