പ്രതിഷേധവുമായി എൽഐസി ഏജന്റുമാർ

എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ ധർണ സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി 
അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


ആറ്റിങ്ങൽ എൽഐസി പോളിസി ഡയറക്ട് മാർക്കറ്റിങ്‌ നിർത്തലാക്കണം, ഐആർഡിഎഐയുടെ കരട് റിപ്പോർട്ട്‌ പിൻവലിക്കുക, ഏജന്റുമാരുടെ കമീഷൻ വെട്ടിക്കുറയ്‌ക്കാനുള്ള നടപടി ഉപേക്ഷിക്കുക, എൽഐസിയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൽഐസി ഏജന്റ്‌സ്‌ ഓർഗനൈസേഷൻ (സിഐടിയു) ആറ്റിങ്ങൽ എൽഐസി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ എം എസ് ജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ശശി, ബ്രാഞ്ച് സെക്രട്ടറി എസ് സുനിൽകുമാർ, വിശ്വംഭരൻ, രാജേശ്വരി, എസ് സത്യബാബു തുടങ്ങിയവർ സംസാരിച്ചു    Read on deshabhimani.com

Related News