ലഹരിവിരുദ്ധ ദിനാചരണം

വെഞ്ഞാറമൂട് ഗവ. യുപിഎസിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണം അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണർ പി എസ് പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട് വെഞ്ഞാറമൂട് ഗവ. യുപിഎസിൽ നടന്ന ലഹരിവിരുദ്ധദിനാചരണം  അഡിഷണൽ ട്രാൻസ്പോർട്ട് കമീഷണർ പി എസ് പ്രമോജ് ശങ്കർ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ് ഷിഹാസ് അധ്യക്ഷനായി. നെല്ലനാട് പഞ്ചായത്ത്  വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എഫ് സജീന ലഹരിവിരുദ്ധദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു. സോഷ്യോളജിസ്റ്റ് റിസർച്ച് ആൻഡ്‌ റിസോഴ്സ് ഗ്രൂപ്പ് എക്സൈസ് ഡിപ്പാർട്ട്മെന്റിലെ വിനു വിജയൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മദ്യവർജന സമിതി കർമശ്രേഷ്ഠാപുരസ്‌കാര ജേതാവ് സരുൺ നായർ ലഹരിവിരുദ്ധദിന സന്ദേശം നൽകി.  നെല്ലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കീഴായിക്കോണം സോമൻ,സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ആർ ഉഷാകുമാരി, വെഞ്ഞാറമൂട് സി ഐ സൈജുനാഥ്, ജനമൈത്രി പൊലീസ് കോഓർഡിനേറ്റർ ഷജിൻ, ഹെഡ്മാസ്റ്റർ  എം കെ മെഹബൂബ്, സീനിയർ അസിസ്റ്റന്റ് കെ എസ് സന്ധ്യാകുമാരി, സ്റ്റാഫ് സെക്രട്ടറി എസ് നിഹാസ്, എസ് ആർ ജി കൺവീനർ എൽജെ അഖിൽ, സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ്  ബി കെ സെൻ കോ-ഓർഡിനേറ്റർ എസ് സൗമ്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News