ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ നേത്രരോഗാശുപത്രി പ്രവർത്തനമാരംഭിച്ചു

ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ നേത്രരോഗാശുപത്രി 
മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


വിളപ്പിൽ  ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ നേത്രരോഗാശുപത്രി  മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. ജി സ്റ്റീഫൻ  എംഎൽഎ അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പ്രസിഡന്റ്‌ ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്‌മി, വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ, പഞ്ചായത്തംഗം വി എസ് ശോഭന കുമാർ എന്നിവർ സംസാരിച്ചു. ബിപിഎൽ വിഭാഗത്തിന്‌ നേത്രചികിത്സയും തിമിര ശസ്‌ത്രക്രിയയും സൗജന്യമാണ്‌. Read on deshabhimani.com

Related News