സമ്പന്നരെ സഹായിക്കാൻ മതങ്ങളുടെ പേരിൽ 
ജനങ്ങളെ ഭിന്നിപ്പിക്കുന്നു: - ആനത്തലവട്ടം



ആറ്റിങ്ങൽ  രാജ്യം ഭരിക്കുന്നവർ സമ്പന്നരെ സഹായിക്കാനാണ് ജനങ്ങളെ മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സിഐടിയു സ്ഥാപക ദിനത്തോടനുബന്ധിച്ച്  ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "വർഗീയതയ്‌ക്കെതിരെ വർഗ ഐക്യവും സമരവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റ്‌ മന്ദിര ഉദ്ഘാടന ചടങ്ങിൽനിന്ന്‌ രാഷ്ട്രപതിയെ ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏരിയ  പ്രസിഡന്റ് എം മുരളി അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ആർ സുഭാഷ്,  അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി വിജയകുമാർ,  ജി വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ, ബി എൻ സൈജുരാജ്, എസ് രാജശേഖരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News