പരസ്യ പ്രചാരണം സമാപിച്ചു



കിളിമാനൂർ രണ്ടാഴ്ചയായി ​കാനാറയെ ആവേശംകൊള്ളിച്ച ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഞായര്‍ വൈകിട്ട് സമാപിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ വോട്ടെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ വാർഡിലെങ്ങും എൽഡിഎഫ് സ്ഥാനാർഥി വി എൽ രേവതിക്ക് ശക്തമായ മുൻതൂക്കമുണ്ട്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ ആർ രാമു, ബി പി മുരളി, ജില്ലാകമ്മിറ്റിയം​ഗങ്ങളായ മടവൂർ അനിൽ, ബി സത്യൻ, ഒ എസ് അംബിക എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവം​ഗം എൻ രാജൻ, സിപിഐ നേതാക്കളായ എ എം റാഫി, ജി എൽ അജീഷ്, എൽഡിഎഫ് നേതാക്കളായ വല്ലൂർ രാജീവ്, കിളിമാനൂർ പ്രസന്നൻ, പുഷ്പാം​ഗദൻ,  എം ഷാജഹാൻ, ആർ കെ ബൈജു എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയത്. പരസ്യ പ്രചാരണത്തിന്റെ അവസാനദിനത്തിൽ എൽഡിഎഫ് കേന്ദ്രങ്ങൾ ശക്തമായ പ്രചാരണമാണ് നടത്തിയത്. നൂറോളംപേർ അണിനിരന്ന രണ്ട് പ്രധാന സ്ക്വാ‍ഡുകൾ വാർഡിൽ പര്യടനം നടത്തി. തുടർന്ന് സ്ഥാനാർഥി വി എൽ രേവതി തുറന്ന ജീപ്പിലുടനീളം വോട്ടർമാരെ അഭിവാദ്യം ചെയ്തു. ചെങ്കൊടികൾ കൈകളിലേന്തിയ നൂറുകണക്കിന് യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ റോഡ് ഷോയ്ക്ക് ആവേശം പകർന്നു.    Read on deshabhimani.com

Related News