ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം

അക്രമണത്തിൽ പരിക്കേറ്റ അനിൽ യാദവ് ആശുപത്രിയിൽ


പേരൂർക്കട  ഡിവെെഎഫ്ഐ പേരൂർക്കട ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും വാഴോട്ടുകോണം മേഖലാ സെക്രട്ടറിയുമായ അനിൽ യാദവിന് നേരെ ആക്രമണം.    പരിക്കേറ്റ അനിലിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചുതിങ്കളാഴ്ച രാത്രിയിൽ പുളിയറക്കോണത്ത് വച്ചായിരുന്നു അക്രമണം.    അനിൽ വീട്ടിലേക്ക് പോകുംവഴി ബൈക്ക് തടഞ്ഞുനിർത്തി രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞില്ല. വിളപ്പിൽ പൊലീസിൽ പരാതി നൽകി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. Read on deshabhimani.com

Related News