പദ്ധതികൾ വിലയിരുത്താൻ 
നിരീക്ഷണ സമിതി: മേയർ



തിരുവനന്തപുരം കോർപറേഷന്‍ 2023-–- 24 ബജറ്റ് രണ്ട് ദിവസത്തെ ചർച്ചയ്‌ക്കുശേഷം പാസാക്കി. 1640.16 കോടി വരവും 1504.28 കോടി ചെലവും 135.88 കോടി രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയർ പി കെ രാജു അവതരിപ്പിച്ചത്. വയോജനക്ഷേമ, സ്ത്രീപക്ഷ, പരിസ്ഥിതി സൗഹാർദ, വികസിത, മാലിന്യമുക്ത കോർപറേഷനായുള്ള ബജറ്റാണ് പാസാക്കിയത്.   അടുത്ത ബജറ്റിനുമുമ്പ് പദ്ധതികൾ നടപ്പാക്കിയെന്ന് ഉറപ്പാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ബജറ്റ് പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താൻ ഉദ്യോഗസ്ഥ തലത്തിലും സ്ഥിരം സമിതി അധ്യക്ഷരുടെ നേതൃത്വത്തിലും നിരീക്ഷണ സമിതികൾ രൂപീകരിക്കും. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും കെട്ടിടനികുതി പിരിക്കാൻ നടപടിയാരംഭിച്ചതായും ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്തുമെന്നും പല സെന്ററുകളും രജിസ്‌ട്രേഷൻ നടത്തുന്നില്ലെന്നും മേയർ പറഞ്ഞു.   അതേസമയം ബിജെപി, യുഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ബിജെപിയും കോൺഗ്രസും ഇറങ്ങിപ്പോയത് രാഷ്ട്രീയപരമായി നടത്തിയ ചടങ്ങു മാത്രമാണെന്നും ബജറ്റ് മനസുകൊണ്ട് അംഗീകരിച്ചാണ് അവർ ഇറങ്ങിപ്പോകുന്നതെന്നും ഡെപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു. Read on deshabhimani.com

Related News