ഭവന നിർമാണം, തൊഴിൽ സംരംഭകത്വം എന്നിവയ്ക്ക് പ്രാധാന്യം



വെഞ്ഞാറമൂട് പരിസ്ഥിതി സംരക്ഷണം, ഭവന നിർമാണം, തൊഴിൽ സംരംഭകത്വ പ്രോത്സാഹനം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന പദ്ധതികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി പുല്ലമ്പാറ പഞ്ചായത്ത് ബജറ്റ്.   80 കോടി വരവും 35.56 കോടി ചെലവും 2.21 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എസ് ആർ അശ്വതി അവതരിപ്പിച്ചത്. പ്രസിഡന്റ് പി വി രാജേഷ് അധ്യക്ഷനായി. മാലിന്യ സംസ്കരണത്തിന് 40 ലക്ഷം രൂപ, കാർഷിക മേഖലയ്ക്ക് 64.70 ലക്ഷം രൂപ, അടിസ്ഥാന വികസനത്തിന് 1.97 കോടി രൂപ, വനിത–- ശിശുക്ഷേമത്തിന് 26 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി.    ഉണർവ് വയോജനക്ഷേമം, ദാരിദ്ര്യ നിർമാർജ്ജനം, തെരുവ് വിളക്ക് പരിപാലനം എന്നിവയ്ക്കും ഫണ്ട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ‘ഡ്രീം’ എന്ന പേരിൽ തൊഴിൽ സംരംഭക പ്രോത്സാഹന പദ്ധതി ആരംഭിക്കും. കായിക പ്രോത്സാഹനത്തിന്റെ ഭാഗമായി പുല്ലമ്പാറ കബഡി ടീമിന് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കുട്ടികളുടെ പദ്ധതിയായ ചങ്ങാതിക്കും തുക വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നീരുറവ് പദ്ധതിയുടെ തുടർപ്രവർത്തനം നടപ്പാക്കും. Read on deshabhimani.com

Related News