സ്കൂൾ കൗൺസിലർമാരെ നിയമിക്കും
തിരൂവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരെ നിയമിക്കും. ഒരു വർഷ കരാർ നിയമനമാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. യോഗ്യത: സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി ജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി ജി (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്പെഷ്യലൈസേഷൻ). എഴുത്തു പരീക്ഷയും അഭിമുഖവുമനുസരിച്ചുണ്ടാക്കുന്ന റാങ്ക് ലിസ്റ്റിന് മൂന്ന് വർഷം പ്രാബല്യമുണ്ടാകും. അപേക്ഷാഫോറം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. അവസാന തീയിതി ഫെബ്രുവരി 8. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ്സ് പ്രൂഫ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെക്കണം. വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ്, തിരുവനന്തപുരം (അർബൻ-1), വള്ളക്കടവ് പി ഒ, തിരുവനന്തപുരം- 695009. ഫോൺ: 0471-2464059. Read on deshabhimani.com