അബുഹസ്സന്റെ നിര്യാണത്തില്‍ അനുശോചനം

അബൂഹസ്സന്റെ വേര്‍പാടില്‍ അനുശോചിച്ച് വെഞ്ഞാറമൂട്ടില്‍ ചേർന്ന യോഗത്തില്‍ ഡി കെ മുരളി എംഎല്‍എ സംസാരിക്കുന്നു


വെഞ്ഞാറമൂട് ബീമാ സൗണ്ടസ് ഉടമയയും സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന അബുഹസ്സന്റെ വേര്‍പാടില്‍ അനുശോചന യോഗം ചേർന്നു. വെ ഞ്ഞാറമൂട് നെഹ്റു യൂത്ത് സെന്റർ  സംഘടിപ്പിച്ച അനുശോചന യോഗത്തിൽ നാടക സംവിധായകന്‍ അശോക് ശശി അധ്യക്ഷനായി.   ഡി കെ മുരളി എംഎല്‍എ, പഞ്ചായത്ത് പ്രസിഡൻ്റു മാരായ  ബീനാ രാജേന്ദ്രന്‍, പി വി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ ഷീലാകുമാരി, രമണി പി നായര്‍, ഇ ഷംസുദ്ദീന്‍, ഇ എ സലിം, എ എം റൈസ്, പി ജി ബിജു, എം എസ് ഹാഷിം, പേരുമല രവി, അഡ്വ. സുധീര്‍, ആർ ഉഷാകുമാരി,ഹസി സോമന്‍, എൽ എസ് മഞ്ചു, എസ് അനിൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News