അക്ഷരമുറ്റം വിജയിക്ക്‌ ദേശാഭിമാനി 
വാർഷികവരിയുമായി സിപിഐ എം ബ്രാഞ്ച്‌



വിളപ്പിൽ സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ഹയർ സെക്കൻഡറി വിഭാഗം ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാംസ്ഥാനം നേടിയ അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി പി എസ് ശ്രേയയെ സിപിഐ എം  ദേശാഭിമാനി പത്രം  വാർഷികവരി നൽകി അനുമോദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാൽ ശ്രേയക്ക്‌ പത്രം സ്വന്തമായി വരുത്താൻ കഴിഞ്ഞിരുന്നില്ല. അയൽവീട്ടിലെയും സ്കൂളിലെയും പത്രം വായിച്ചാണ് അക്ഷരമുറ്റം ജില്ലാ  മത്സരവിജയി ആയത്. സംസ്ഥാന തലത്തിൽ മത്സരിക്കേണ്ടതിനാലാണ്‌ സിപിഐ എം ചെറിയകൊണ്ണി ലോക്കലിലെ മൈലം ബ്രാഞ്ച്‌  ഇടപെട്ട് വാർഷികപത്രം ഏർപ്പെടുത്തിയത്‌.  ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽ കുമാർ വീട്ടിലെത്തി വാർഷിക വരിസംഖ്യയുടെ രസീത് കൈമാറി. സംസ്ഥാന സ്കൂൾ ശാസ്ത്ര കലോത്സവത്തിന് ഒന്നാം സ്ഥാനം നേടിയ ശ്രേയക്ക് സിവിൽ സർവീസ് നേടണമെന്നാണ് ആഗ്രഹം. അതിന് എല്ലാവിധ പിന്തുണയും സിപിഐ എം നൽകുമെന്നും കെ എസ് സുനിൽ കുമാർ പറഞ്ഞു. അഡ്വ. ആർ രാജ്‌മോഹൻ,  വി എസ് ബിനു കുമാർ, പി ടി എ പ്രസിഡന്റ്‌ വി എസ് സജി കുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News