കണ്ണാട്ടുകോണം വാർഡ് സമ്പൂർണ 
കംപ്യൂട്ടർ സാക്ഷരതയിലേക്ക്

കംപ്യൂട്ടർ സാക്ഷരതാ പരിപാടി ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട്   കുടുംബശ്രീ കരവാരം മോഡൽ ജിആർസിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി കണ്ണാട്ടുകോണം പട്ടികജാതി സർവീസ് സഹകരണ സൊസൈറ്റിയുമായി ചേർന്ന് ആരംഭിച്ച കംപ്യൂട്ടർ സാക്ഷരതാ പരിപാടി   ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.  സിഡിഎസ് ചെയർപേഴ്സൺ  വിലാസിനി അധ്യക്ഷയായി.  കംപ്യൂട്ടറിന്റെ സ്വിച്ച് ഓൺ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ഡോ. ബി നജീബ് നിർവഹിച്ചു.  ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പ്രസീത, കവിത, പഞ്ചായത്തംഗങ്ങളായ ഫാൻസി, ദീപ്തി, ഡിപിഎം  സ്വാതി, ആർ പി ലിമ, സിഡിഎസ് അംഗങ്ങൾ,  അയൽക്കൂട്ട അംഗങ്ങൾ, പട്ടികജാതി സർവീസ് സഹകരണ ബോർഡ്‌ അംഗങ്ങൾ എന്നിവർ സംസാരിച്ചു. കണ്ണാട്ടുകോണം പട്ടികജാതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശശികുമാർ സ്വാഗതവും മോഡൽ ജി ആർ സി കമ്യൂണിറ്റി കൗൺസിലർ ബിന്ദുപ്രഭ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News