വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ പുരസ്‌കാരം മന്ത്രി കെ കെ ശൈലജയ്‌ക്ക്‌



  തിരുവനന്തപുരം വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയറായി മന്ത്രി കെ കെ ശൈലജയെ ദുൽഖർ സൽമാൻ പ്രഖ്യാപിച്ചു. ഈ പുരസ്കാരം പ്രഖ്യാപിക്കാൻ  താൻ അർഹനല്ലെന്നും എങ്കിലും എല്ലാ ആദരവോടെയും ഒരുപാട്‌ സന്തോഷത്തോടെയും വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയറായി മന്ത്രി ശൈലജയെ പ്രഖ്യാപിക്കുകയാണെന്ന്‌ ദുൽഖർ പറഞ്ഞു.      തനിക്കു ലഭിച്ച അംഗീകാരത്തെ എല്ലാ ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ പ്രതിരോധത്തിൽ സജീവമായി പ്രവർത്തിക്കുന്നവർക്കും സമർപ്പിക്കുകയാണെന്ന്‌ മന്ത്രി പ്രതികരിച്ചു. ദുൽഖർ സൽമാൻ, ഭൂമി പേഡ്നേകർ, സാമന്ത അക്കിനേനി എന്നിവർ ചേർന്നാണ് ഓൺലൈനിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വോഗ് ഇന്ത്യയുടെ വിമൻ ഓഫ് ദി ഇയർ പട്ടികയിൽ കെ കെ ശൈലജ ഇടംനേടിയിരുന്നു. തുടർന്നാണ്‌ ഇന്ത്യ ലീഡർ ഓഫ് ദി ഇയർ വിഭാഗത്തിൽ കെ കെ ശൈലജ പുരസ്‌കാരത്തിന്‌ അർഹയായത്‌. വോഗ് ഇന്ത്യ നേഴ്സ് രേഷ്മ മോഹൻദാസ്‌, ഡോ. കമല റാം മോഹൻ, പൈലറ്റ് സ്വാതിറാവൽ, റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത്. വോഗ്‌ ഇന്ത്യയുടെ യു ട്യൂബ്‌ ചാനലിലാണ്‌ പുരസ്കാര പ്രഖ്യാപനം സംപ്രേഷണം ചെയ്തത്‌. Read on deshabhimani.com

Related News