ലൈറ്റ്‌ മെട്രോയിൽ 
കിഴക്കേകോട്ടയും: മുഖ്യമന്ത്രി



തിരുവനന്തപുരം തിരുവനന്തപുരം ലൈറ്റ്‌ മെട്രോയുടെ അലൈൻമെന്റിൽ കിഴക്കേകോട്ടകൂടി ഉൾപ്പെടുത്തി പുതിയ വിശദ പദ്ധതിരേഖ തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതിക്കുള്ള ഏജൻസിയായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ നിശ്ചയിച്ചു. ഇവർ പുതിയ സഞ്ചാരപഥം സംബന്ധിച്ച പഠനം നടത്തുകയാണ്‌. ടെക്‌നോപാർക്ക്‌ ഭാഗത്തേക്കുകൂടി നിർമിക്കുന്നത്‌ പദ്ധതിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള കെആർടിഎൽ വിശദ പദ്ധതിരേഖ തയ്യാറാക്കാൻ നടപടി ആരംഭിച്ചിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. Read on deshabhimani.com

Related News