ക്രിസ്‌‌മസിനെ വരവേല്‍ക്കാന്‍ ലുലു മാള്‍

തിരുവനന്തപുരം ലുലു മാളിൽ നടന്ന കേക്ക് മിക്‌സിങ്‌


തിരുവനന്തപുരം ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്രിസ്‌‌മസിനെ വരവേൽക്കാൻ കേക്ക് മിക്‌സിങ് സംഘടിപ്പിച്ചു. 25000 കിലോയിലധികം കേക്ക്‌ തയ്യാറാക്കാനുള്ള 2000 കിലോ ചേരു വ ഒരു മണിക്കൂറിൽ മിക്‌സ്‌ ചെയ്‌തു. പ്രത്യേകം തയ്യാറാക്കിയ ഇരുപതടി നീളമുള്ള മേശയിലായിരുന്നു മിക്‌സിങ്‌.    കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചർ പീൽ, ഓറഞ്ച് പീൽ, മിക്‌സഡ് ഫ്രൂട്ട് ജാം, മിക്‌സ്‌ഡ്‌ സ്‌പൈസസ്‌ അടക്കം 30 ചേരുവ ചേർത്തു. 60 ദിവസത്തിനുശേഷമാകും കേക്ക് നിർമാണം. പ്രീമിയം പ്ലം, റിച്ച് പ്ലം കേക്ക് തുടങ്ങി പത്തിലധികം വ്യത്യസ്‌തതകൾ  തയ്യാറാക്കും. ലക്ഷ്‌മി നായർ അടക്കമുള്ളവർ പ ങ്കെടുത്തു. ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയി ഷ ഡാനന്ദൻ, അബ്ദുൾ സലീം ഹസ്സൻ, ഇ വി രാജേഷ്, കെ കെ ഷെറീഫ്, സി എ റഫീഖ് എന്നിവർ നേതൃത്വം നൽകി.  Read on deshabhimani.com

Related News