ബയോ മൈനിങ്‌ കണ്ടറിയാൻ വിദഗ്ധ സംഘമെത്തി

ആറ്റിങ്ങൽ നഗരസഭയുടെ ബയോ മൈനിങ്‌ സംവിധാനം നേരിൽ കണ്ടു മനസ്സിലാക്കാനെത്തിയ വിദഗ്ധ സംഘം നഗരസഭാ അധികൃതർക്കൊപ്പം


ആറ്റിങ്ങൽ   സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ആറ്റിങ്ങൽ നഗരസഭയുടെ ബയോ മൈനിങ്‌ നേരിൽ മനസ്സിലാക്കാൻ വിദഗ്ധ സംഘമെത്തി. എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യവും അർബൻ ഡയറക്ടർ അരുണും   ആറ്റിങ്ങൽ നഗരസഭയുടെ ഖരമാലിന്യ സംസ്കരണകേന്ദ്രം സന്ദർശിച്ചു. പ്രതിദിനം 500 ടൺ മാലിന്യം തരംതിരിച്ച് സംസ്കരിക്കാനുള്ള ശേഷിയുണ്ട്.   പ്ലാന്റ് സന്ദർശിച്ച സംഘം ശുചീകരണ തൊഴിലാളികളോടും കാര്യങ്ങൾ  ചോദിച്ചറിഞ്ഞു. മാലിന്യ പരിപാലനത്തിൽ  ആറ്റിങ്ങൽ നഗരസഭയുടെ പാത മാതൃകാപരമാണെന്ന് സർക്കാർ പ്രതിനിധിസംഘം അഭിപ്രായപ്പെട്ടു. ചെയർപേഴ്സൺ എസ് കുമാരി, ജി തുളസീധരൻപിള്ള, രമ്യ സുധീർ, എസ് ഷീജ, എസ് സുഖിൽ, ശങ്കർജി, കെ എസ് അരുൺ, റാംകുമാർ, എസ് എസ് മനോജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News