മംഗലപുരത്തെ പഠിക്കാൻ മേഘാലയ സംഘം

മംഗലപുരം പഞ്ചായത്തിന്റെ കുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ എത്തിയ മേഘാലയ സംഘം പഞ്ചായത്ത് ഭരണസമിതിക്കൊപ്പം


മംഗലപുരം  മംഗലപുരം പഞ്ചായത്ത് അപ്രന്റിസ്‌ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ചും  മനസ്സിലാക്കാനും പഠിക്കാനും ഒരു സംഘം മേഘാലയയിൽനിന്നുമെത്തി.  നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ (എൻആർഒ) നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ്‌ പഞ്ചായത്ത് സന്ദർശിച്ചത്‌. കേരള കുടുംബശ്രീ എൻആർഒയിലെ നാഷണൽ മെന്റർ റിസോഴ്സ് പേഴ്‌സൺ എം വി പത്മിനി, മേഘാലയ സൗത്ത് ഗാരോ ഹിൽസ് ജില്ലാ മിഷൻ മാനേജർ ആൻവേ സാഗ്‌മ, വെസ്റ്റ് ഗാരോ ഹിൽസ് റോഹ്‌റാം ബ്ലോക്ക് ക്ലസ്റ്റർ കോർഡിനേറ്റർ  മേരി ബാൽസിംചേ സാഗ്‌മ, ബ്ലോക്ക് ട്രാൻസിലേറ്റർ നിൻജബാല കെ സാഗ്‌മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.    പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, മുരളീധരൻ, വി ജ്യോതിസ്, ജനീഷ, സുനിൽ, വനജകുമാരി, കെ പി ലൈല, വി അജികുമാർ, തോന്നയ്ക്കൽ രവി, ബി സി അജയരാജ്, അരുൺകുമാർ, ശ്രീചന്ദ്, കെ കരുണാകരൻ, എസ് കവിത, എസ്ജയ, ബിനി, ബി ഷീല, ജുമൈലാബീവി, ബിന്ദു ബാബു, മീന അനിൽ, ഖുറൈഷാബീവി, ബിന്ദു ജെയിംസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News