തലസ്ഥാനം നിശ്ചലം

ഹർത്താലിൽ വിജനമായ പഴവങ്ങാടി


തിരുവനന്തപുരം കർഷകരുടെ ദേശീയ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹർത്താലിൽ ജില്ല നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. റോഡുകളിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ ഹർത്താൽ ബാധിച്ചില്ല. വിവിധ കേന്ദ്രത്തിൽ  ഐക്യദാർഢ്യ കൂട്ടായ്‌മ നടന്നു.    മാധ്യമപ്രവർത്തകരും ബിഎസ്‌എൻഎൽ ജീവനക്കാരും വിവിധ സംഘടനകളിലെ അംഗങ്ങളുമടക്കം കർഷകർക്ക്‌ ഐക്യദാർഢ്യവുമായെത്തി. സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ജിപിഒയ്ക്കു മുന്നിലും സംയുക്ത കർഷകസമിതിയുടെ  നേതൃത്വത്തിൽ രാജ്‌ഭവനുമുന്നിലും പ്രതിഷേധ കൂട്ടായ്മ നടത്തി.    ചാല ഏരിയയിലെ തൊഴിലാളികളും കുടുംബാംഗങ്ങളും കിഴക്കേകോട്ടമുതൽ ആയുർവേദ കോളേജുവരെ പ്രതിഷേധ ശൃംഖല തീർത്തു. കിഴക്കേകോട്ടയിൽ കൂട്ടായ്മ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് ചാല ശശി അധ്യക്ഷനായി. വിവിധ സംഘടനാനേതാക്കളായ എൻ സുന്ദരംപിള്ള, ഹാജ നാസുമുദീൻ, ശാന്തകുമാർ, എസ് പുഷ്പലത, കെ ജയമോഹനൻ, കെ സി കൃഷ്ണൻകുട്ടി, ഇന്ദിര എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News