ജോലി രാജിവച്ച്‌ അപർണ 
നേടിയത്‌ 62–-ാം റാങ്ക്‌

അപർണ


മംഗലപുരം സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 62–--ാം റാങ്ക് നേടി കണിയാപുരം പള്ളിപ്പുറം ദ്വാരകയിൽ അപർണ. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദത്തിനുശേഷം ബംഗളൂരുവിലെ ബ്രില്ലിയോ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റായി ജോലി നോക്കുന്നതിനിടയിലാണ് ആറു മാസ ലീവിൽ സിവിൽ സർവീസ് തയ്യാറെടുപ്പിനായി നാട്ടിലെത്തിയത്.    കോവിഡ് കാരണം പ്രിലിമിനറിയും ഫൈനലും അഭിമുഖവും നീണ്ടുപോയതിനാൽ ജോലി രാജിവച്ച് മുഴുവൻ സമയം പഠനത്തിന് തയ്യാറാകുകയായിരുന്നു. ഡാറ്റാ സയന്റിസ്റ്റ് അലഹബാദ് സ്വദേശി ശുഭമാണ് ഭർത്താവ്. ഫെഡറൽ ബാങ്കിൽ ചീഫ് മാനേജറായിരുന്ന മനോജ്കുമാർ -–- ബിന്ദു ദമ്പതികളുടെ മകളും അന്തരിച്ച മുൻ എംഎൽഎ കണിയാപുരം രാമചന്ദ്രന്റെ കൊച്ചുമകളുമാണ്. പ്ലസ്ടു വിദ്യാർഥിനി അനുഷ്ക സഹോദരി്.   Read on deshabhimani.com

Related News