ഈ സ്‌നേഹവീട്ടിൽ ഇനി 
സർവമെഡലുകളും സുരക്ഷിതം

അഖിലയ്‌ക്ക്‌ സിപിഐ എം നിർമിച്ച പുതിയ വീട്


മംഗലപുരം അഖിലയുടെ സുവർണനേട്ടങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും ഓലവീടിന്റെ കഴകളിൽനിന്ന്‌ സ്ഥാനക്കയറ്റം. അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക്‌ അവ അഖിലയ്‌ക്ക്‌ മാറ്റാം.    കോരിച്ചൊരിയുന്ന മഴയിലും ദേശീയ ഖോ ഖോ താരം അഖിലയ്‌ക്ക്‌ സുഖമായുറങ്ങാം. തന്റെ മെഡലും സർട്ടിഫിക്കറ്റും ട്രോഫിയുമെല്ലാം മഴനനയാതെ സ്വന്തം മുറിയിൽ ഭംഗിയായി അലങ്കരിക്കാം.    അഖിലയ്‌ക്കായി സ്‌നേഹവീടൊരുക്കിയിരിക്കുകയാണ്‌ സിപിഐ എം. ഇന്ത്യക്കുവേണ്ടി നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച താരത്തിന്റെ മെഡലുകളും സർട്ടിഫിക്കറ്റുകളും ഓലമേഞ്ഞ വീട്ടിലെ കഴകളിലായിരുന്നു തൂക്കിയിട്ടിരുന്നത്‌. താരത്തിന്‌ മെച്ചപ്പെട്ട ജീവിതസൗകര്യമാരുക്കാൻ സിപിഐ എം മംഗലപുരം ഏരിയ കമ്മിറ്റിയാണ്‌ തീരുമാനിച്ചത്‌. 2021 ആഗസ്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വീടിന്‌ തറക്കല്ലിട്ടു. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു നിർമാണപ്രവർത്തനം. 13 ബ്രാഞ്ചിലും ബിരിയാണി ചലഞ്ചും പാഴ് വസ്തുക്കൾ ശേഖരണത്തിലൂടെ തുക കണ്ടെത്തി. പത്ത്‌ മാസത്തിനകം നിർമാണം പൂർത്തിയായി. സ്നേഹവീടിന്റെ താക്കോൽ ചൊവ്വ വൈകിട്ട്‌ 5.30ന്‌ കൈലാത്തുകോണം ആലപ്പുറംകുന്നിൽ എം എം മണി എംഎൽഎ കൈമാറും.  Read on deshabhimani.com

Related News