വില്ലേജ് ഓഫീസുകളിൽ കലക്ടറുടെ മിന്നൽ പരിശോധന



തിരുവനന്തപുരം  ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ കലക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് പരിശോധന. കലക്ടർ, എഡിഎം, കലക്ടറേറ്റ് ഇൻസ്‌പെക്ഷൻ വിഭാഗം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുമല, തൈക്കാട് വില്ലേജുകളിൽ കലക്ടർ നേരിട്ടെത്തി.    കരകുളം, മേനംകുളം വില്ലേജ് ഓഫീസുകളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്‌ ജെ അനിൽജോസിന്റെ നേതൃത്വത്തിലും  കടകംപള്ളി, ചെമ്മരുതി, കല്ലറ, കള്ളിക്കാട്, മണക്കാട്, നഗരൂർ എന്നിവിടങ്ങളിൽ കലക്ടറേറ്റ് ഇൻസ്‌പെക്ഷൻ വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.    രണ്ട് ദിവസമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടക്കുകയാണ്. ഹാജർ രജിസ്റ്റർ, പോക്കുവരവ്, തരം മാറ്റൽ രജിസ്റ്ററുകൾ, മൂവ്‌മെന്റ് രജിസ്റ്റർ എന്നിവയും വിവിധ രേഖകളും ഫയലുകളും കലക്ടർ പരിശോധിച്ചു. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.  വരും ദിവസങ്ങളിലും പരിശോധന തുടരും. Read on deshabhimani.com

Related News