കുട്ടികൾക്ക് വൈറസ് ബാധയെന്ന വാർത്ത അടിസ്ഥാനരഹിതം



തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ  നന്ദിയോട് നീന്തൽ പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു  ഷറഫലി അറിയിച്ചു.   സ്വിമ്മിങ്‌ പൂളിൽ സമ്മർ കോച്ചിങ്‌ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയ ഏതാനും കായിക താരങ്ങൾക്ക് പനി പിടിച്ചതാണ്‌ അടിസ്ഥാനരഹിതമായ വാർത്തകൾക്കുപിന്നിൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി കമീഷണറേറ്റിലെ ഫുഡ് അനലിസ്റ്റ് നീന്തൽക്കുളത്തിലെ ജലം പരിശോധിച്ചു. സ്വിമ്മിങ്‌ പൂളിലെയും അതിനോട് അനുബന്ധിച്ചുള്ള കിണറ്റിലെയും ജലം ശുദ്ധമാണെന്ന്‌ പരിശോധനാ ഫലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ സ്‌പോർട്‌സ്‌ കൗൺസിൽ അറിയിച്ചു.   ദേശീയ, അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിച്ച നിരവധി നീന്തൽ താരങ്ങൾ നന്ദിയോട് സ്വിമ്മിങ്‌ പൂളിന്റെ സംഭാവനയാണ്. നീന്തൽക്കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നതിനായി ആധുനിക രീതിയിലുളള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്‌. Read on deshabhimani.com

Related News