പൊലീസ് സ്റ്റേഷന് മുമ്പിൽ 
യുവാവിന്റെ ആത്മഹത്യാ ശ്രമം



ആര്യനാട് ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകര പുത്തൻ വീട്ടിൽ ഷൈജുവാണ്‌ (47) ആത്മഹത്യക്ക്‌ ശ്രമിച്ചത്‌.  പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഷൈജുവിനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പകൽ രണ്ടിന് സ്റ്റേഷനിലെത്തിയ ഷൈജു ഭാര്യയെ കാണാനില്ലെന്നും പുത്തൂരിൽനിന്നാണ് വരുന്നതെന്നും എസ്ഐയെ അറിയിച്ചു. പരാതി നൽകാൻ എസ്ഐ ആവശ്യപ്പെട്ടപ്പോൾ ഷൈജു പുറത്തേക്ക് പോയി. തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച്‌ സ്റ്റേഷനിലേക്ക് വന്നു. സ്റ്റേഷന്റെ മുൻവശത്തെ പടിയിലെത്തി കൈയിൽ ഉണ്ടായിരുന്ന സിഗരറ്റ് ലൈറ്റ്‌ കത്തിച്ചതോടെ ദേഹത്ത് തീപിടിക്കുകയായിരുന്നു. ഉടൻ എസ്ഐയും മറ്റ് പൊലീസുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു. ഷൈജു മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൂടെ താമസിച്ചിരുന്ന യുവതിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഷൈജു കഴിഞ്ഞദിവസം പുത്തൂർ പൊലീസ് സ്റ്റേഷന് മുന്നിലും ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.  അടുത്തുണ്ടായിരുന്ന ആൾ തടഞ്ഞതിനാലാണ് അന്നത്തെ ശ്രമം വിഫലമായത്. തുടർന്ന് പുത്തൂർ പൊലീസ് തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ കണ്ടെത്തുകയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഷൈജുവിന്റെ കൂടെ താമസിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് യുവതി പോയതായി ആര്യനാട് എസ്ഐ പറഞ്ഞു. Read on deshabhimani.com

Related News