ശ്രീനാരായണ ധര്‍മസംഘം
ട്രസ്റ്റ് ബജറ്റ് അവതരിപ്പിച്ചു



വർക്കല   ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ  2023-–24  സാമ്പത്തികവര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ചു.  ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. 156 കോടി രൂപ വരവും 155.27 കോടി രൂപ ചെലവും 73 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ട്രസ്റ്റ് പൊതുയോഗം അംഗീകാരം നല്‍കി. ഗുരുദേവ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ തയ്യാറാക്കപ്പെട്ട ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 3 കോടിയും ആതുരസേവന മേഖലയ്ക്ക് 10.50 കോടിയും കാര്‍ഷിക മേഖലയ്ക്ക്  ഒന്നേമുക്കാല്‍ കോടിയും ഗുരുപൂജാപ്രസാദത്തിനും അന്നദാനത്തിനും 3 കോടിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 3.6 കോടിയും ഗുരുധര്‍മ പ്രചാരണത്തിന് 2.33 കോടിയും നിര്‍മാണ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 4.2 കോടിയും വകയിരുത്തി. Read on deshabhimani.com

Related News