പുന്നൈക്കുന്നം പാടത്ത്‌ വിതയുത്സവം

രണ്ടാംവിള നെൽവിത്ത് വിതയ്‌ക്കൽ മഹോത്സവം മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകം ഉദ്‌ഘാടനം ചെയ്യുന്നു


മംഗലപുരം  മംഗലപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച 10 ഏക്കർ പുന്നൈക്കുന്നം പാടശേഖരത്തിൽ രണ്ടാംവിള നെൽവിത്ത് വിതയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകം ഉദ്‌ഘാടനംചെയ്‌തു. പാടശേഖര  സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്‌.  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, തോന്നയ്ക്കൽ രവി, അലക്സ്, സുകേശൻ നായർ, വിനയ് എം എസ്, മുരളീധരൻ നായർ, ദിനേശ് കുമാർ, ആർ വേണുനാഥ്, വേണുനാഥൻ നായർ, രാജൻ നായർ, ജഗൻ നാഥൻ നായർ, ഷമ്മി കുമാർ, ഹരീശൻ നായർ, വിജയകുമാരൻ നായർ, മുഹമ്മദ്, അനിത, റീബ, ശോഭന, പ്രിയ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News